04:52pm 23 November 2026
NEWS
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന് സമസ്ത നേതാവ്
08/09/2025  11:10 AM IST
nila
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന് സമസ്ത നേതാവ്

ബഹുഭാര്യത്വത്തെ എതിർക്കുന്ന പല പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും അവിഹിത ബന്ധങ്ങളുണ്ടെന്ന ​ഗുരുതര ആരോപണവുമായി  സമസ്ത നേതാവ്.  സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വിയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ട് എന്നായിരുന്നു ബഹാഉദ്ദീൻ നദ്വിയുടെ പ്രസം​ഗം. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരം ഒരു ആരോപണം ഉയർത്തിയത്. 

ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ, വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് (വിവാഹംചെയ്തത്). 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാൽ, നമ്മുടെ നാട്ടിലെ മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഒക്കെ ഒരു ഭാര്യ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇൻ ചാർജ് ഭാര്യമാർ വേറെയുണ്ടാകും. വൈഫ് ഇൻ ചാർജ് എന്ന് അങ്ങനെ പേരു പറയില്ലെന്നുമാത്രം. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ എത്രയാളുകളുണ്ടാവും' - നദ്വി തന്റെ പ്രസം​ഗത്തിൽ ചോദിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img